വഞ്ചനാ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിലവിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ കോടതി കേസിൽ നിന്നും പിന്മാറാൻ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ചേരാനല്ലൂർ പോലീസ് അറിയിച്ചു.
അഡ്വ.സൈബി ജോസ് പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്
