ലോകമെങ്ങും ഏറ്റവും ആകര്‍ഷകമായ വിനോദമാണ് പട്ടം പറത്തല്‍. ചെറിയ പട്ടം മുതല്‍ വിമാനത്തോളം വലുപ്പമുള്ള പട്ടങ്ങളുണ്ട്. ഓരോ പ്രദേശത്തേയും സംസ്കാരത്തെ വിളംബരം ചെയ്യുന്ന ഇനം പട്ടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ പട്ടം പറത്തല്‍ വെറും വിനോദം മാത്രമല്ല, സാഹസിക അഭ്യാസം കൂടിയാണ്. പട്ടം പറത്തുന്നതില്‍ എന്തു സാഹസികത എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ചൈനയിലെ ഈ പട്ടംപറത്തല്‍ കാഴ്ച. കാറ്റിന്റെ ഗതിവേഗത്തിനനുസരിച്ച് ഉയര്‍ന്നു പറക്കുന്ന വൈവിധ്യമുള്ള നിരവധി പട്ടങ്ങള്‍ ചൈനയില്‍ പ്രചാരത്തിലുണ്ട്. ചൈനയിലെ താങ്ഷാന്‍ നഗരത്തിലെ കടല്‍ത്തീരത്തുള്ള വിനോദ കേന്ദ്രത്തില്‍ പട്ടം പറത്തുന്നതിനിടെ പറത്തുന്നയാളും പട്ടത്തോടൊപ്പം ഉയര്‍ന്നുപൊങ്ങി. പട്ടത്തൊടൊപ്പം നൂറടിയോളം ഉയരത്തില്‍ പറന്നുയര്‍ന്നു. പട്ടം പറത്തിയിരുന്നയാള് പരിഭ്രാന്തനായില്ല. പട്ടത്തിന്റെ ചരടറ്റത്തുനിന്നു പിടിവിടാതേയും അലറിക്കരയാതേയും സമചിത്തതയോട തൂങ്ങിക്കിടന്നു. പിന്നെ സാവധാനം പട്ടം അയാളുമൊത്തു താഴേയ്ക്കു വന്നു. അങ്ങനെ നിലത്തു ലാന്‍ഡു ചെയ്തു. അത്യപൂര്‍വമായ ഈ പട്ടം പറത്തലിന്റെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. പട്ടത്തോടൊപ്പം ഉയര്‍ന്നതു പ്രൊഫഷണല്‍ പട്ടം പറത്തുകാരനായ താവോ ആണ്. ചരടുകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചു പട്ടം പറത്തുന്ന നിത്യാഭ്യാസി. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണു ചൊല്ല്. നിത്യാഭ്യാസി പട്ടംപോലെ പറക്കുമെന്നും തിരുത്തിയെഴുതാവുന്നതാണ്.
പട്ടത്തോടൊപ്പം പറന്നു പറന്ന്
