എആര്‍ റഹ്മാന് പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്തിറങ്ങി. ചിത്രത്തിന്റെ തീമിം ആസ്പദമാക്കിയ സെറ്റില്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന് പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയില്‍ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിന്‍ സെല്വന് 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്വന് 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണി രത്നത്തിന്റെ ഫ്രെയ്മില്. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.
എആര്‍ റഹ്മാന് പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ്
