‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അര്ജുന് അശോകന് ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റര്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും മകന് തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയില്‍ ചേട്ടായിയെ ജഗദീഷും മകന് ബെന്നിയെ അര്ജുന് അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘര്‍ഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സാധാരണക്കാര്‍ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാകും ചിത്രം. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി (ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
‘തീപ്പൊരി ബെന്നി’യിലെ അര്ജുന് അശോകന്റെ ഫസ്റ്റ് ലുക്ക്
