ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും ഉപമുഖ്യമന്ത്രിമാരുടെയും നാളത്തെ പൊതുപരിപാടികളും റദ്ദാക്കി. അതീഖ് അഹമ്മദ് സഹോദരൻ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രയാഗ് രാജിലെ ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അതീഖിൻ്റെ കൊലപാതകത്തില്‍ ജൂഡീഷ്യൽ കമ്മീഷന് നേതൃത്വം നൽകുക മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ, മുൻ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ്. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം.
അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി
