പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള വിദഗ്ധസമിതി നിർദ്ദേശം യുക്തിസഹമെന്നും വിഷയത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടാനാട്ടേക്ക് മാറ്റാൻ അനുവാദം തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയില്ലെങ്കിൽ പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം ഉൾപ്പെടെ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഗൗരവകരമായ വിഷയമാണിതെന്നും സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം.
അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ കേരളം നല്കിയ അപ്പില്‍ സുപ്രീം കോടതി തള്ളി
