അന്യഗ്രഹ ജീവികളെക്കുറിച്ചും അവരുടെ പറക്കും തളികകളെക്കുറിച്ചുമുള്ള കഥകള്‍ക്കു ലോകമെങ്ങും നല്ല പ്രചാരമാണ്. അത്തരം വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആര്‍ക്കും ഒരു മടുപ്പും ഉണ്ടാകാറില്ല. ഇതാ, ആകാശത്ത് അസാധാരണമായ വെളിച്ചം. വെറും വെളിച്ചമല്ല, വലിയൊരു വാഹനത്തില്‍നിന്നുള്ള വെളിച്ചം പോലെ ഒന്നാണത്. എന്തായിരിക്കും അത്. അന്യഗ്രഹ ജീവികളുടെ വാഹനം എന്നാണ് കണ്ടവരെല്ലാം പറയുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘വൗ ടെറിഫയിംഗ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എവിടെ നിന്നുള്ള വീഡിയോയാണെന്നു വെളിപെടുത്തിയിട്ടില്ല. മേഘാവൃതമായ ആകാശത്ത് വളരെ ദൂരെയായി നിരയായി കുറച്ച് ലൈറ്റുകള്‍. അതിന് തൊട്ട് താഴെ ഒറ്റ ലൈറ്റുമുണ്ട്. ചിലര്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ റോഡിലൂടെ ഓടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വെളിച്ചം നിശ്ചലാവസ്ഥയിലാണ്. അന്യഗ്രഹ ജീവികളുടെ വാഹനമായ യുഎഫ്ഒയില്നിന്നുള്ള വെളിച്ചമാണെന്നും രണ്ടു വര്‍ഷം മുമ്പു പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലെ ദൃശ്യമാണെന്നുമെല്ലാം കമന്റുണ്ട്. എന്തായാലും അദ്ഭുതകരമായ കാഴ്ചതന്നെ. ഇതിനു സമാനമായ മറ്റൊരു സംഭവം ഇറ്റലിയിലും ഉണ്ടായി. ആകാശത്ത് 360 കിലോമീറ്റര്‍ വ്യാസത്തില്‍ ചുവന്ന വൃത്ത രൂപം. ഇറ്റാലിയന്‍ ആല്‍പ്സ് പര്‍വതനിരകളിലെ ചെറുപട്ടണമായ പോസാഗ്നോയില് നിന്ന് വാള്‍ട്ടര്‍ ബിനോട്ടോ പകര്‍ത്തിയ ഈ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണു പ്രചാരം നേടിയത്.
വെളിച്ചം, അന്യഗ്രഹജീവി വാഹനത്തില്‍ നിന്ന്
