2014 ന് ശേഷമുണ്ടായ അദാനിയുടെ വ്യവസായിക വളർച്ച അത്ഭുതപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി.ഇന്ത്യയിലെ മുഴുവൻ പണവും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് എങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്നും രാഹുൽ ഗാന്ധി പറയുന്നു.കർണാടകയിലെ കോലാറിലും രാഹുൽഗാന്ധി മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമർശനം ഉന്നയിച്ചിട്ടുള്ളത്.അതേസമയം, അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും.
ഇന്ത്യയിലെ മുഴുവൻ പണവും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടതെങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്ന് രാഹുൽ
