ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.സംവരണത്തിന് എല്ലാ അര്ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്ന് രാജയുടെ അഭിഭാഷകരും, മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയില്നിന്ന് മറച്ചുവച്ചെന്ന് എതിര് സ്ഥാനാര്ത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകരും സുപ്രീംകോടതിയെ അറിയിച്ചു.
എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും
