അതിഥി തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കാൻ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി. കേരളത്തിലെ അതിഥി തൊഴിലാളികളിൽ വലിയൊരു ശതമാനം പശ്ചിമബംഗാളിൽ നിന്നുള്ളവരാണ്. ബീഹാറിൽ നിന്നും ഒഡീഷയിൽ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജോലി സാഹചര്യവും ജീവിത സാഹചര്യവും മനസ്സിലാക്കാൻ വേണ്ടിയാണ് ഗവർണർ ഇവിടെ സന്ദർശനം നടത്തുന്നത്.കേരളത്തിലെ പശ്ചിമബംഗാൾ തൊഴിലാളികൾക്കായി കർമ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാൾ ഗവർണർ പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി
