സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കും
