ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ സ്‌കൂട്ടറായ ജൂപ്പിറ്റര്‍ 110-ന് കൂടുതല്‍ പ്രീമിയം ലുക്കും പുത്തന്‍ സ്‌റ്റൈലും സമ്മാനിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. സ്‌കൂട്ടര്‍ പ്രേമികളെ ഒറ്റനോട്ടത്തില്‍ത്തന്നെ ആകര്‍ഷിക്കുന്ന സ്പെക്ട്രല്‍ ബ്ലൂ, സ്പെക്ട്രല്‍ കോപ്പര്‍ എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് ഡ്യുവല്‍-ടോണ്‍ കളര്‍ ഷേഡുകളിലാണ് പുത്തന്‍ ജൂപ്പിറ്റര്‍ 110 ലഭ്യമാക്കിയിട്ടുള്ളത്. 89,825 രൂപയാണ് അത്യാകര്‍ഷക മോഡലിന്റെ പ്രാരംഭ വില. വൈറ്റ്-ബ്ലൂ കോമ്പിനേഷനൊപ്പം മൃദുവായ പര്‍പ്പിള്‍ ഷേഡ് കൂടി മിന്നിമറയുന്ന ഫിനിഷിലാണ് സ്പെക്ട്രല്‍ ബ്ലൂ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വൈറ്റും കോപ്പറും ഒത്തുചേരുന്ന മിശ്രണത്തിലാണ് സ്പെക്ട്രല്‍ കോപ്പര്‍ ഒരുക്കിയിട്ടുള്ളത്. 7.91 ബിഎച്പി കരുത്തും 9.80 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 113.3 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ പതിപ്പിനും കരുത്തേകുന്നത്.
