ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സും എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ സെക്കന്‍ഡ് ലുക്ക് പുറത്ത്. സജിനും നിഖിലയും ഗണപതിയും ഒന്നിച്ചുള്ള രസകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കല്യാണാഘോഷവേളത്തിനിടയില്‍ മുണ്ടൂരി ഓടുന്ന വരനാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപുവും നിഖില വിമലും ഒപ്പം ഷൈന്‍ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകന്‍ സുധി മാഡിസണ്‍ ആണ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
‘ധൂമകേതു’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
