ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍- ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ‘ഓപ്പറേഷന്‍ ത്രാളി’ന്റെ ടീസര്‍ പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഓപ്പറേഷന്‍ ത്രാള്‍’. എന്‍.ഐ.എ. ഓഫീസറായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ മുരളി ശര്‍മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിങ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യശ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് ഠാക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിങ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.
