കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. നമ്മുടെ നടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്. വിരലിലെണ്ണാവുന്ന നാടകങ്ങള്‍ മാത്രം. ഒരു ഉത്തമമായ ഏകാങ്ക നാടകം മലയാളത്തില്‍ ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ നമ്മള്‍ സമീപിക്കാന്‍. അങ്ങനെ സമീപിക്കുമ്പോള്‍ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടക സാഹിത്യത്തിന് മുതല്‍കൂട്ടാകും. നാടക കൃതികളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് ഈ ഏകാങ്കങ്ങള്‍ വരുന്നത്. ‘അക്കല്‍ദാമയിലെ കള്ളന്‍’. തമ്പി ആന്റണി. ഒലീവ് പബ്‌ളിഷേഴ്‌സ്. വില 189 രൂപ.
അക്കല്‍ദാമയിലെ കള്ളന്‍
