വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് എംപി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്സ്പ്രസിന് വേഗത്തിലോടാൻ കഴിയില്ലെന്നും പാത വിപുലീകരിക്കാൻ പക്ഷേ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.റെയിൽവേയുടെ കാര്യത്തിൽ കടുത്ത അവഗണനയാണ് കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. വന്ദേഭാരത് കെ റൈയിലിന് ബദലല്ല. കെ- റെയിൽ കേരളത്തിന് അനിവാര്യമാണ്. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റിയാസ് കണ്ണൂരിൽ ഡിവൈഎഫ്ഐ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.
വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് എംപി
