കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് ‘പൊള്ളുന്ന ഭൂമി’. താപവര്‍ദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍: പ്രകൃതിയില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികള്‍, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങള്‍, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യന്?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു റഫറന്‍സ് ഗ്രന്ഥം. ‘പൊള്ളുന്ന ഭൂമി’. എന്‍ രാജശേഖരന്. പരിധി പബ്ളിക്കേഷന്‍സ്. വില 800 രൂപ.
പൊള്ളുന്ന ഭൂമി
