രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ജയിലര്‍ 2’-ലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രജനീകാന്ത്, രാജേഷ് മാധവന്, ഷംന കാസിം എന്നിവരാണ് ഗാനരംഗത്തുള്ളത്. അരുണ്‍രാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റര്‍ നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറില്‍ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജന്, കോട്ടയം നസീര്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍, മിര്‍ണ, എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകന് രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ ‘ജയിലര്‍ 2’-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേയാണ് തമിഴ് പ്രേക്ഷകര്‍ പൂര്‍ണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തില്‍ ചടുലചുവടുകളുമായി എത്തുന്നത്. ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
‘ജയിലര്‍ 2’-ലെ ആദ്യഗാനം പുറത്തിറങ്ങി
