നടനെന്ന നിലയിലും നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് വിവരം പങ്കുവച്ചിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ഗബ്ബി ചിത്രത്തിലെത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. റോക്കി, സാനി കയ്ദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
100 കോടി ക്ലബ്ബില്‍ ഇടം നേടി ‘ഡിസി’
