99.9ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണെന്ന് ബാര്‍ കൗണ്‍സില്‍ അസോസിയേഷന് ഓഫ് ഇന്ത്യ. സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന് വിടേണ്ട വിഷയമാണ്. LGBTQIA+ വ്യക്തികള്‍ക്ക് സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ സുപ്രിം കോടതി വാദം കേള്‍ക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി.സംസ്ഥാന ബാര്‍ കൗണ്‍സിലുകളും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായുള്ള സംയുക്ത യോഗത്തിലാണ് സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ വിവിധ സാമൂഹിക, മത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടേണ്ട വിഷയമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം പാസാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 18 നാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്.
99.9ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണെന്ന് ബാര്‍ കൗണ്‍സില്‍ അസോസിയേഷന് ഓഫ് ഇന്ത്യ
