Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്ന് റെയിൽവെ അധികൃതർ

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി.ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ

താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും,താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാൻ.നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പൊലീസ് കേസെടുത്തു

വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പൊലീസ് കേസെടുത്തു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്.ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്നും പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണെന്നും വി കെ ശ്രീകണ്ഠൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ ലോഗോ കുതിച്ചുചാടുന്ന ചീററപ്പുലി

കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ ലോഗോ കുതിച്ചുചാടുന്ന ചീററപ്പുലി . ഏറ്റവും വേഗമേറിയ ജീവികളിലൊന്നായ ചീററപ്പുലിക്ക് മണിക്കൂറിൽ 130 കിലോമീറ്ററാണു വേഗം . ട്രാക്കുകളുടെ അപര്യാപ്തത കാരണം വന്ദേ ഭാരതിനു നിലവിൽ അനുവദനീയമായ പരമാവധി വേഗം 130 കിലോമീറ്ററാണ്. 160 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന വന്ദേ ഭാരതിന് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന നിലയിലാണു ചീറ്റപുലിയുടെ ലോഗോ നൽകിയതെന്നു റെയിൽവെ അധികൃതർ പറഞ്ഞു. അതേസമയം വന്ദേ ഭാരത് എക്സ്പ്രസിൽ അടുത്ത രണ്ടാഴ്ച്ചത്തേക്ക് സീറ്റൊഴിവില്ല എന്നാണ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 26

◾കേരളത്തിന്റെ വികസന പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേഭാരത് എക്സ്പ്രസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയുടെ ഉദ്ഘാടനവും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വിവിധ റെയില്‍വേ വികസന പദ്ധതികള്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ◾തിരുവനന്തപുരം – കൊച്ചി റൂട്ടില്‍ വന്ദേ മെട്രോ സര്‍വീസ് ജനുവരിക്കുശേഷം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ചര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എത്താനാകുന്ന വിധത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺ​ഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺ​ഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ. പോസ്റ്റർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യം ശ്രീകണ്ഠൻ അറിഞ്ഞിട്ടില്ല എന്ന് എഫ്ബിയിൽ കണ്ടു. തിരൂരും ചെങ്ങന്നൂരും വന്ദേ ഭാരതിന് സ്റ്റോപ്പ്‌ ഇല്ലാത്തത് നീതികേടാണ്. മലപ്പുറം ജില്ലയോടുള്ള അവഗണ അംഗീകരിക്കാനാകില്ല. ജില്ലയ്ക്ക് ഒരു സ്റ്റോപ്പെങ്കിലും നൽകണം. ഇപ്പോഴത്തേ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും അത് കുറയ്ക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ.

Posted inബിസിനസ്സ്

ലോകത്തിലെ വിപണി മൂല്യമുള്ള കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 51-ാം സ്ഥാനം!

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം മാത്രം. ഏപ്രില്‍ 25-ാം തീയതിയിലെ കണക്കുകളെടുത്താല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 194.74 ബില്ല്യണ്‍ ഡോളറാണ് (16 ലക്ഷം കോടി). ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീവസസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് പട്ടികയിലെ നൂറ് കമ്പനികളില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ കമ്പനികള്‍. യഥാക്രമം 83, 90 സ്ഥാനങ്ങള്‍ ഇവ നേടിയിട്ടുണ്ട്. ഇരു കമ്പനികളുടേയും വിപണി മൂല്യം യഥാക്രമം 141.45 ബില്ല്യണ്‍ ഡോളറും (11 ലക്ഷം […]

Posted inവിനോദം

സ്‌പൈ ത്രില്ലര്‍ ‘ഐബി 71’ ട്രെയിലര്‍

വിദ്യുത് ജംവാല്‍ നായകനാകുന്ന സ്‌പൈ ത്രില്ലര്‍ ‘ഐബി 71’ ന്റെ ട്രെയിലര്‍ ഇറങ്ങി. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യയുടെ രഹസ്യാന്വേഷണ ദൗത്യമാണ് തിയറ്ററില്‍ എത്തിക്കുന്നത്. പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്ക്കെതിരായ ആക്രമണം നടത്താന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ വ്യോമാതിര്‍ത്തി തടയാന്‍ പദ്ധതിയിടുന്ന ഇന്റലിജന്‍സ് ഓഫീസറായി വിദ്യുത് ചിത്രത്തിലെത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അനുപം ഖേര്‍, വിശാല്‍ ജേത്വ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും രഹസ്യമായ മിഷന്‍ […]

Posted inവിനോദം

‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയേറ്ററുകളില്‍

വിവാദചിത്രം ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതുവരെ ഇങ്ങനെ കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്. നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ഏറെ വിവാദമായിരുന്നു. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ആദാ ശര്‍മയാണ് […]