സുഡാനില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാര്‍ ഡല്‍ഹിയിലേക്ക്. രാത്രി ഒനമ്പതരയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി വിശ്രമത്തിനു ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു. റേഷന്‍ കടകള്‍ നാളെയും വെള്ളിയാഴ്ചയും കൂടി അടച്ചിടും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാലാണ് അടിച്ചിടേണ്ടിവരുന്നത്. ശനിയാഴ്ച റേഷന്‍ കടകള്‍ തുറക്കും. അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ചു വരെ നീട്ടിയിട്ടുണ്ട്. മെയിലെ റേഷന്‍ വിതരണം ആറാം […]
അറ്റാദായത്തില്‍ 43 ശതമാനം വര്‍ധനവുമായി മാരുതി സുസുക്കി
2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി മാരുതി സുസുക്കി ഇന്ത്യ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,875.8 കോടി രൂപയായിരുന്നു. 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 25,513.2 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 32,048 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 25,024.2 കോടി രൂപയില്‍ നിന്ന് 18 […]
‘പുള്ളി’ ചിത്രത്തിലെ ‘മൂവന്തിതന്‍ ചായങ്ങളാല്‍’ പാട്ടിന്റെ ലിറിക്കല്‍
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ‘മൂവന്തിതന്‍ ചായങ്ങളാല്‍’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണു വരികള്‍ കുറിച്ചത്. ബിജിബാല്‍ ഈണമിട്ട പാട്ട് മധു ബാലകൃഷ്ണന്‍ ആലപിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ദേവ് മോഹന്‍ നായകനായെത്തുന്ന ചിത്രമാണ് ‘പുള്ളി’. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, […]
‘ചാള്‍സ് എന്റര്‍പ്രൈസസ്’ലെ പുതിയ ഗാനം ‘കാലമേ ലോകമേ…’
‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ ലോകമേ…’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. സുബ്രഹ്മണ്യന്‍ കെ.വി ഈണമൊരുക്കിയ ഗാനം അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേര്‍ന്നാണ് ആലപിച്ചത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. നാചി, അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു […]
ചെറു എസ്‌യുവി എക്സ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്
ചെറു എസ്‌യുവി എക്സ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ഭാഗിക ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ വാഹനത്തിന്റെ രേഖാചിത്രം ഹ്യുണ്ടേയ് പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടേയ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്‌യുവികളുടെ […]
അയലുറവുകള്‍ ഒരു കുടുംബശ്രീ യാത്ര
സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും. ‘അയലുറവുകള്‍ ഒരു കുടുംബശ്രീ യാത്ര’. സജിത് സുകുമാരന്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 175 രൂപ.
ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ വൃത്തിഹീനം മൊബൈല്‍ ഫോണ്‍!
ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ വൃത്തിഹീനമാണ് മൊബൈല്‍ ഫോണ്‍ എന്ന് പഠനം. പലരും മൊബൈല്‍ ഫോണ്‍ ടോയ്‌ലറ്റില്‍ കൊണ്ടു പോകാറുണ്ട്. ഈ ഫോണ്‍ പിന്നീട് കുട്ടികളുടെ കൈയില്‍ കൊടുക്കും, ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ ഫോണ്‍ ഉപയോഗിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഫോണില്‍ അടിഞ്ഞിട്ടുള്ള മൈക്രോബുകള്‍ പല വഴികളിലൂടെ നമ്മുടെ ശരീരത്തില്‍ കയറിക്കൂടും. മൊബൈല്‍ ഫോണുകള്‍ രോഗകാരികളായ ബാക്ടീരിയകളാല്‍ മലിനമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വയറിളക്കം ഉണ്ടാക്കുന്ന ഇ-കോളി, ചര്‍മ്മത്തെ ബാധിക്കുന്ന സ്റ്റാഫൈലോകോക്കസ്, ക്ഷയരോഗത്തിനും ഡിഫ്തീരിയക്കും കാരണമാകുന്ന ആക്ടിനോബാക്ടീരിയ, മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായ സിട്രോബാക്ടര്‍, […]
വയോധികര്‍ പറന്ന് ആകാശപ്പൂക്കളമായി
വയോധികര്‍ ആകാശത്തു പറന്ന് നക്ഷത്രപൂക്കളമൊരുക്കിയ വിശേഷമാണ്. കാലിഫോര്‍ണിയയിലാണു സംഭവം. 60 വയസിനു മുകളില്‍ പ്രായമുള്ള നൂറിലധികം മുതിര്‍ന്ന പൗരന്മാരടങ്ങുന്ന സംഘം സ്‌കൈ ഡൈവിംഗ് നടത്തിയാണ് ലോകറിക്കാര്‍ഡിട്ടത്. സംഘത്തിന്റെ പേരുതന്നെ ‘സ്‌കൈ ഡൈവേഴ്‌സ് ഓവര്‍ സിക്സ്റ്റി’ എന്നാണ്. ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ രണ്ട് റെക്കോര്‍ഡുകളാണ് ഇപ്പോള്‍ തങ്ങളുടെ പേരിലേക്ക് തിരുത്തിക്കുറിച്ചത്. സതേണ്‍ കാലിഫോര്‍ണിയ സ്‌കൈ ഡൈവിംഗ് ഏജന്‍സിയായ സ്‌കൈഡൈവ് പെറിസ് ആണ് മുതിര്‍ന്ന പൗരന്മാരെ മാത്രം ഉള്‍പ്പെടുത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 60 നും 78 നും ഇടയില്‍ […]
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻറെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടർച്ചയായി ഉണ്ടാകുന്ന സെർവർ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷൻ വിതരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.
രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി
മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് റിവിഷൻ പെറ്റീഷനുമായാണ് രാഹുൽഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
