റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻറെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടർച്ചയായി ഉണ്ടാകുന്ന സെർവർ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷൻ വിതരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ
