യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. വിമാനത്തിൽ 360 ഇന്ത്യക്കാരാണുള്ളത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും.ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും
