സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും.സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ രണ്ട് ദിവസം വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി.
ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി
