ചുട്ടുപൊള്ളിച്ച കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ
