എഐ ക്യാമറകളിലെ ഇടപാട് ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളില്‍ അന്വേഷണത്തിന് മാർച്ച് മാസത്തിലാണ് സർക്കാർ വിജിലൻസിന് അനുമതി നൽകിയത്. മുൻ ട്രാൻസപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരായ പരാതിയിലാണ് എഐ ക്യാമറകളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്. ക്യാമറ വിവാദത്തില്‍ വിജിലൻസ് കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി . മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്.
കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്
