Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 28

◾സംസ്ഥാന സര്‍ക്കാരില്‍ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ശമ്പളവര്‍ധന എന്നീ അധികാരങ്ങള്‍ മുഖ്യമന്ത്രിക്ക്. സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പു മേധാവികള്‍ക്കുണ്ടായിരുന്ന അധികാരം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ വകുപ്പുകളിലും പൊതുഭരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലെ നിയമന, സ്ഥലംമാറ്റ, പ്രമോഷന്‍ അധികാരവും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായി. ◾ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര്‍ക്കു പുറമേ, കുട്ടികളേയും കൊണ്ടുപോകുമ്പോഴുള്ള പിഴശിക്ഷ ഒഴിവാക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല: പി ടി ഉഷ

ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്ന് പിടി ഉഷ പറഞ്ഞു.എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

Posted inബിസിനസ്സ്

അദാനി പോര്‍ട്സ് സര്‍ക്കാരിന് നല്‍കിയത് 80,000 കോടി!

അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി പോര്‍ട്സിന്റെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ലഭിച്ചത് 80,000 കോടി രൂപയുടെ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 41,110 കോടി രൂപയായിരുന്നു. 2022ല്‍ അത് 60,945 കോടി രൂപയും ഇപ്പോള്‍ അവസാനിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ 80,732 കോടി രൂപയുമായി. അദാനി പോര്‍ട്സ് ഇന്ത്യന്‍ റെയില്‍വേ വഴി നടത്തുന്ന ചരക്കു നീക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ച നേടി. 2023 സാമ്പത്തിക വര്‍ഷത്തില്‍ […]

Posted inവിനോദം

‘മധുര മനോഹര മോഹം’ ചിത്രത്തിന്റെ ട്രെയിലര്‍

സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള ‘മധുര മനോഹര മോഹം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ‘മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു […]

Posted inവിനോദം

‘നെയ്മര്‍’ ചിത്രത്തിലെ ആദ്യ ഗാനം ‘ശുനകയുവരാജനിവന്‍’

ബ്രസീല്‍ ഫുട്‌ബോള്‍ താരത്തിന്റെ പേര് ടൈറ്റില്‍ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘നെയ്മര്‍’. വി സിനിമാസ് ഇന്റര്‍നാഷനണലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‌ലെനുമാണ്. എന്നാല്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടന്‍ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവന്‍’ എന്ന് […]

Posted inഓട്ടോമോട്ടീവ്

ഹണ്ടര്‍ 350 ഇനി അമേരിക്കന്‍ വിപണിയിലും!

ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഹണ്ടര്‍ 350 പുറത്തിറക്കി. മോണോടോണ്‍ ഷേഡുകള്‍ക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്യുവല്‍ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്റെ അമേരിക്കയിലെ എക്സ്-ഷോറൂം വിലകള്‍. ഹണ്ടര്‍ 350 ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ആഗോള സ്‌പെസിഫിക്കേഷനില്‍ തന്നെയാണ് അമേരിക്കയിലും എത്തുന്നത്. മെറ്റിയോര്‍ 350, പുതുതലമുറ ക്ലാസിക്ക് 350 എന്നിവയ്ക്കൊപ്പം പങ്കിട്ട പുതിയ ജെ പ്ലാറ്റ്ഫോമില്‍ […]

Posted inപുസ്തകങ്ങൾ

കേട്ടെഴുത്തുകാരി

പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയന്‍ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികള്‍ അവള്‍ ആദ്യമായി ഇങ്ങനെ കുറിച്ചു: ‘അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവന്‍ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ […]

Posted inആരോഗ്യം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം!

നാരുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാള്‍നട്ട്. ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വാള്‍നട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്ന് രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്. 2-4 വാള്‍നട്ട് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിര്‍ത്ത വാള്‍നട്ട് കഴിക്കുക. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കുതിര്‍ത്ത […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എഐ ക്യാമറ ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയിട്ടില്ലെന്ന് കൊല്ലം ആസ്ഥാനമായ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍. ഈ സംഘടനയുടെ പേരില്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ലെറ്റര്‍ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നല്‍കിയിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ വിജിലന്‍സിനെ അറിയിച്ചത്. എഐ ക്യാമറ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്. എഐ ക്യാമറ അഴിമതി രണ്ടാം എസ്എന്‍സി ലാവ്ലിനാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ […]

Posted inലേറ്റസ്റ്റ്

ചതുരച്ചക്രം

വട്ടത്തിലുള്ള ചക്രമാണു നാം വാഹനങ്ങള്‍ക്കെല്ലാം കണ്ടിട്ടുള്ളത്. എന്നാല്‍ ചതുരത്തില്‍ ചക്രങ്ങളുമായി ഒരു സൈക്കിള്‍ പുറത്തിറക്കിയാല്‍ എങ്ങനെ ചക്രങ്ങള്‍ ഉരുളും, എങ്ങനെ സൈക്കിള്‍ ഓടിക്കാനാകും? ചതുരചക്രങ്ങളില്‍ സൈക്കിളെന്നല്ല ഒരു വാഹനവും ഓടില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ചതുര ചക്രം ഘടിപ്പിച്ചും സൈക്കിള്‍ ചവിട്ടാമെന്നു തെളിയിച്ചിരിക്കുകയാണ് എന്‍ജിനീയര്‍ സെര്‍ജി ഗോര്‍ഡീവ്. സാങ്കേതിക വിദ്യകള്‍ പങ്കുവയ്ക്കുന്ന ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് സെര്‍ജി ഗോര്‍ഡീവ്. ചതുരചക്രങ്ങളുള്ള സൈക്കിള്‍ ഓടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടാങ്കുകളുടെ പല്‍ചക്ര ബെല്‍റ്റിനു സമാനമായ […]