Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാട്ടിലേക്ക് പോരാൻ താൽപര്യമുള്ള എല്ലാവരേയും ഓപറേഷൻ കാവേരി വഴി നാട്ടിലെത്തിക്കുമെന്ന് വി മുരളീധരൻ

ഓപറേഷൻ കാവേരിയിലൂടെ 1,100 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം രാത്രി അറിയിച്ചു. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാട്ടിലേക്ക് പോരാൻ താൽപര്യമുള്ള എല്ലാവരേയും ഓപറേഷൻ കാവേരി വഴി നാട്ടിലെത്തിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി

നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 28

◾ദേവികുളം മുന്‍ എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്കു സുപ്രീം കോടതി ഭാഗിക സ്റ്റേ അനുവദിച്ചു. എ രാജ സമര്‍പ്പിച്ച അപ്പീലിലാണ് കേസ് ജൂലൈയില്‍ പരിഗണിക്കുന്നതു വരെ വിധി സ്റ്റേ ചെയ്തത്. ഇതോടെ രാജയ്ക്കു നിയമസഭ നടപടികളില്‍ പങ്കെടുക്കാം. പക്ഷേ വോട്ടു ചെയ്യാനുള്ള അവകാശമില്ല. നിയമസഭ അലവന്‍സും പ്രതിഫലവും വാങ്ങാനുള്ള അവകാശവും ഉണ്ടായിരിക്കില്ല. ◾കാട്ടാന അരിക്കൊമ്പനെ കാണാനില്ല. മയക്കുവെടി വച്ചു പിടികൂടാന്‍ വനത്തിലിറങ്ങിയ ദൗത്യ സംഘത്തിന് അരിക്കൊമ്പനെ കണ്ടെത്താനാകാതെ ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. നേരത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരു ദിവസം കൊണ്ടു ചെയ്യാവുന്ന ദൗത്യമല്ലെന്ന് അരുൺ സക്കറിയ

അരിക്കൊമ്പനെ സ്ഥലം മാറ്റാനായി ഇന്നു രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം കാട്ടാനയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി. രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.വാച്ചർമാരുടെ ഒരു സംഘം ബേസ് ക്യാമ്പിൽ മടങ്ങിയെത്തി. എല്ലാ ദൗത്യങ്ങൾക്കും […]

Posted inബിസിനസ്സ്

ആക്സിസ് ബാങ്കിന് നാലാം പാദത്തില്‍ 5,728.42 കോടിയുടെ അറ്റ നഷ്ടം

സ്വകാര്യമേഖല ബാങ്കായ ആക്സിസ് ബാങ്ക് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 5,728.42 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ ഉപഭോക്തൃ ബിസിനസ്, സിറ്റികോര്‍പ്പ് ഫിനാന്‍സ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ഉപഭോക്തൃ ബിസിനസ് എന്നിവയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിന് കാരണം. 11,949 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍ നടന്നത്. പ്രൊവിഷനിംഗ് പോളിസികള്‍, പ്രവര്‍ത്തനച്ചെലവുകള്‍, ഒറ്റത്തവണ ഏറ്റെടുക്കല്‍ ചെലവുകള്‍ എന്നിവയുള്‍പ്പടെയുള്ള അധിക ചിലവുകള്‍ ചേര്‍ത്ത് ആക്സിസ് ബാങ്കിന് ഈ പാദത്തിലെ ഒറ്റത്തവണ […]

Posted inടെക്നോളജി

എച്ച്ഡി റെസൊലൂഷനില്‍ ഇനി വീഡിയോ കോള്‍ ചെയ്യാം

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ മീറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൂഗിള്‍ മീറ്റില്‍ 1080 റെസൊലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ മീറ്റ് ഒരുക്കുന്നത്. അതേസമയം, ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ മീറ്റിന്റെ വെബ് വേര്‍ഷനില്‍ മാത്രമേ 1080 പിക്‌സല്‍ റെസൊലൂഷനിലുള്ള വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം തന്നെ വെബ്കാം […]

Posted inവിനോദം

കമല്‍ഹാസനും നയന്‍സും മണിരത്‌നം ചിത്രത്തില്‍

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക. 36 വര്‍ഷത്തിനുശേഷം കമല്‍ഹാസനും മണിരത്‌നവും ഒരുമിക്കുന്ന ചിത്രത്തിലാണ് നയന്‍താര എത്തുന്നത്. തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച നയന്‍താര ആദ്യമായാണ് കമല്‍ഹാസനൊപ്പം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിനുശേഷം കമല്‍ഹാസന്‍, മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. അതേസമയം അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശനത്തിലാണ് നയന്‍താര. ഷാരൂഖ് […]

Posted inവിനോദം

ചിരഞ്ജീവി നായകനാകുന്ന ‘ഭോലാ ശങ്കര്‍’ ഡബ്ബിംഗ് തുടങ്ങി

ചിരഞ്ജീവി നായകനാകുന്ന ചിത്രം’ഭോലാ ശങ്കറെന്ന’ ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങി. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ഇന്റര്‍വല്‍ സ്വീക്വന്‍സ് ചിത്രീകണം പുരോഗമിക്കുകയുമാണ്. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് […]

Posted inഓട്ടോമോട്ടീവ്

എയിറ ഇലക്ട്രിക് ബൈക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ടെക് ഇന്നൊവേഷന്‍ കമ്പനിയായ മാറ്റര്‍, വരാനിരിക്കുന്ന ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയ്ക്കായി ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ടുമായി സഹകരിക്കുന്നു. എയിറ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനുമാണ് അവസരമൊരുക്കുന്നത്. ഇന്ത്യയിലെ 25 ജില്ലകളില്‍ ഉടനീളമുള്ള ഉപഭോക്താക്കള്‍ക്ക് 2000 പിന്‍ കോഡുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ബൈക്ക് പ്രത്യേക ഓഫറുകളിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്സസ് നല്‍കിക്കൊണ്ട് വാങ്ങാം. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ […]

Posted inപുസ്തകങ്ങൾ

സ്റ്റോറിബോര്‍ഡ്

ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കിയെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകള്‍, വരും കാലലോകത്തിന്റെ വാതായനം എന്നീ കഥകള്‍ക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കന്‍കാറ്റില്‍ പെയ്ത മഴ, രാമകൃഷ്ണ അപ്പാര്‍ട്ട്മെന്റ്സ്, കഫറ്റേരിയ, മൃത്യോര്‍മാ, കോകില വാതില്‍ തുറക്കുമ്പോള്‍, കച്ചോടം, സ്റ്റോറിബോര്‍ഡ്, ക്ലാരയുടെ കാമുകന്‍ എന്നിങ്ങനെ പതിനഞ്ചു കഥകള്‍. ‘സ്റ്റോറിബോര്‍ഡ്’. സതീഷ് ബാബു പയ്യന്നൂര്‍. മാതൃഭൂമി. വില 142 […]