ഇ പോസ് സംവിധാനം തകരാറായതിനെ തുടർന്ന് അടച്ചിട്ട റേഷൻ കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചു. റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ അടുത്ത മാസം അഞ്ചാം തീയതി വരെ ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും.ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ […]
സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസത്തിലേക്ക്
ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു.സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു.മേഖലയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വെക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും.മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണമെന്നാണ് കരുതുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 29
◾വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി. പരാതിക്കു കാത്തു നില്‍ക്കേണ്ടതില്ല. മതം, സമുദായം എന്നീ പരിഗണനകള്‍ നോക്കാതെ കേസെടുക്കണം. യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കു നേരത്തെ നല്‍കിയ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയത്. ◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരേ പോക്സോ കേസടക്കം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെത്തന്നെ കേസെടുക്കണമെന്നും സമരം തുടരുന്ന പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് […]
എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല
എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശന്റെ സ്റ്റേ ആവശ്യം തള്ളിയത്.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി 10 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി വ്യാഴാഴ്ച 82,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) അധികം വര്‍ധിച്ചു. മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റിന്റെ ആദ്യ പാദ വരുമാനം മികച്ച പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആസ്തി വര്‍ധന. 2023ലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനത്തില്‍ 3 ശതമാനം വര്‍ധനവോടെ 2865 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 2790 കോടി ഡോളറായിരുന്നു. പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ച 201 കോടിയില്‍ നിന്ന് 204 കോടിയായി. വരുമാന റിപ്പോര്‍ട്ടിന് […]
സയന്‍സ് ഫിക്ഷന്‍ ചിത്രം ‘മാര്‍ക് ആന്റണി’ ടീസര്‍
വിശാല്‍, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘മാര്‍ക് ആന്റണി’ ടീസര്‍ എത്തി. ടൈം ട്രാവലാണ് സിനിമയുടെ വിഷയം. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തില്‍ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ വിശാലും എസ്.ജെ. സൂര്യയും ഇരട്ടവേഷത്തിലെത്തുന്നു. വിശാലിന്റെ സ്‌റ്റൈലന്‍ മേയ്‌ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ദളപതി വിജയ് ആണ് ടീസര്‍ റിലീസ് ചെയ്തത്. റിതു വര്‍മ, […]
ഗോപി സുന്ദറും ഷാന്‍ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു
മലയാളത്തിലെ ജനപ്രിയ സംഗീതസംവിധായകരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു. ‘നെയ്മര്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പാട്ടൊരുക്കുക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ പാട്ടുകളും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവുമൊരുക്കും. ‘നെയ്മര്‍’ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയും സംഗീതശകലങ്ങളിലൂടെയും വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍ സമ്മാനിക്കുന്ന ഷാന്‍ റഹ്മാനും ഗോപി സുന്ദറും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘നെയ്മര്‍’ അടുത്ത മാസം […]
ടൊയോട്ടയുടെ എഫ്ജെ ക്രൂസര്‍ ഇനി ഇല്ല!
നീണ്ട 17 വര്‍ഷത്തിനൊടുവില്‍ എഫ്ജെ ക്രൂസറിന്റെ ഉല്‍പാദനം ടൊയോട്ട അവസാനിപ്പിക്കുന്നു. അവസാന എഡിഷനായി 1,000 എഫ്ജെ ക്രൂസറുകള്‍ പശ്ചിമേഷ്യന്‍ വിപണിയില്‍ വിറ്റശേഷം ഈ വാഹനത്തെ പിന്‍വലിക്കാനാണ് ജാപ്പനീസ് കമ്പനിയുടെ തീരുമാനം. വിപണിയില്‍ തരംഗം സൃഷ്ടിച്ച എഫ്ജെ ക്രൂസര്‍ ഭാവിയില്‍ ഇവി മോഡലായി അവതരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പഴമ തുളുമ്പുന്ന രൂപവും ഓഫ് റോഡിങ്ങിന് പറ്റിയ കരുത്തുമായി 2006ലാണ് എഫ്ജെ ക്രൂസറിനെ ടൊയോട്ട അവതരിപ്പിച്ചത്. 2022 സെപ്റ്റംബറിലാണ് അവസാന എഡിഷനായി പശ്ചിമേഷ്യയില്‍ ആയിരം വാഹനങ്ങള്‍ കൂടി പുറത്തിറക്കിയ ശേഷം […]
ആ
അക്ഷരം അറിയാമായിരുന്നെങ്കില്‍ താനൊരു നോവലെഴുതുമായിരുന്നുവെന്ന് ഒന്നാമന്‍ കഠിനമായി വ്യസനിച്ചു. അക്ഷരം പഠിച്ചെന്നാലും നീതികിട്ടത്തില്ലെന്ന് രണ്ടാമന്‍ കണിശമായും വിശ്വസിച്ചു. ചരിത്രവും കഥകളും കെട്ടുപിണഞ്ഞ ഓര്‍മ്മപ്പടര്‍പ്പുകളില്‍ ഒരിക്കലും പിടിതരാതെ തെന്നിമറഞ്ഞ ഒന്നാമന്‍ നിനവുകളില്‍ മാത്രം വന്നും പോയുമിരുന്നു. രണ്ടാമനെ സ്വപ്നങ്ങള്‍ക്ക് തൊടാനാകുമായിരുന്നില്ല. അയാള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അലഞ്ഞു, ഭ്രമഭാവനയുടെ പുറംതോട് പൊട്ടിച്ച് പിന്നെയും പിന്നെയും ജനിച്ചു. നഗരം ഗ്രാമങ്ങളെ വിഴുങ്ങിത്തുടങ്ങുകയും ഗ്രാമങ്ങള്‍ പതിവിലും വളഞ്ഞുതുടങ്ങുകയും സായാഹ്നവെയില്‍ തൂകിത്തുടങ്ങുകയും ചെയ്ത നേരത്താണ് ആദ്യമായും അവസാനമായും രണ്ടാമനെ കണ്ടുമുട്ടിയത്. അവര്‍ രണ്ടു കഥകളായിരുന്നു. രണ്ടു […]
