മലയാളത്തിലെ ജനപ്രിയ സംഗീതസംവിധായകരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു. ‘നെയ്മര്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പാട്ടൊരുക്കുക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷാന്‍ റഹ്മാന് പാട്ടുകളും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവുമൊരുക്കും. ‘നെയ്മര്‍’ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയും സംഗീതശകലങ്ങളിലൂടെയും വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ തങ്ങി നില്ക്കുന്ന ഈണങ്ങള്‍ സമ്മാനിക്കുന്ന ഷാന്‍ റഹ്മാനും ഗോപി സുന്ദറും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘നെയ്മര്‍’ അടുത്ത മാസം തിയറ്ററിലെത്തും. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നെയ്മര്‍’. മാത്യു, നസ്ലിന്, വിജയ രാഘവന്, ഷമ്മി തിലകന്, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, ബോബി രശ്മി, ബേബി ദേവനന്ദ തുടങ്ങിയവര്‍ വേഷമിടുന്നു.
ഗോപി സുന്ദറും ഷാന്‍ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു
