ഇ പോസ് സംവിധാനം തകരാറായതിനെ തുടർന്ന് അടച്ചിട്ട റേഷൻ കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചു. റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ അടുത്ത മാസം അഞ്ചാം തീയതി വരെ ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും.ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.
അടച്ചിട്ട റേഷൻ കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചു
