റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
