നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം.
മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി
