രണ്ടാം എസ്എൻസി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി. അതോടൊപ്പം കരാർ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. പദ്ധതി ഞെക്കിപ്പിഴിയുന്നത് പാവങ്ങളെയാണെന്നും, സർക്കാർ ശ്രമിക്കുന്നത് കള്ളൻമാർക്ക് കവചമൊരുക്കാനാണെന്നും അദ്ദേഹം കുററപ്പെടുത്തി.
എഐ ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്ലിനാണെന്ന് വിഡി സതീശനും, രേഖകൾ പുറത്തുവിട്ട് ചെന്നിത്തലയും
