അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നീളുന്നു.ദൗത്യ മേഖലയിൽ നിരോധനാജ്ഞ.വനം വകുപ്പ് ഉദ്യോഗസ്ഥർ 301 കോളനി ഭാഗത്ത്. ആന അവിടെയുണ്ടെന്നാണ് നിഗമനം.അരിക്കൊമ്പനൊപ്പം കുട്ടിയാനകളുടെ കൂട്ടമുണ്ടെന്നും, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റയ്ക്കാക്കാനായില്ലെന്നും,ആന നിൽക്കുന്നത് വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണെന്നുമാണ് റിപ്പോർട്ട്. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും നിരോധനാഞ്ജ .അതോടൊപ്പം കാലാവസ്ഥ അനുകൂലമാണെന്നും,അരികൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാണെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നീളുന്നു
