സാരി ധരിച്ച് ആരെങ്കിലും മാരത്തണ്‍ ഓടുമോ ? ഇന്ത്യയിലല്ല, യുകെയിലെ മാഞ്ചസ്റ്ററില്‍ അങ്ങനെയൊരാള്‍ മാരത്തണില്‍ പങ്കെടുത്തു. ഒഡിഷ സ്വദേശിയായ 41 കാരിയായ മധുസ്മിത ജീന ദാസ് ആണ് സാരി ധരിച്ച് മാരത്തണില്‍ താരമായത്. നാല്പത്തി രണ്ടര കിലോമീറ്റര്‍ ദൂരം നാലേമുക്കാല്‍ മണിക്കൂറെടുത്താണ് ഈ സാരിക്കാരി മാരത്തണില്‍ മുന്നേറിയത്. യുകെയില്‍ താമസക്കാരിയായ മധുസ്മിത ജീന ദാസ് സാരി ധരിച്ച് അനായാസമായാണ് നടന്നത്. മാഞ്ചസ്റ്ററിലെ ഹൈസ്കൂള്‍ അധ്യാപികയും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ അംഗവുമാണ് മധുസ്മിത ജീന ദാസ്. ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിപിടിക്കാനാണ് സമ്പല്‍പ്പൂരി സാരി ധരിച്ച് മാരത്തണില്‍ പങ്കെടുത്തതെന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. സാരി ധരിച്ച് വേഗത്തില്‍ നടക്കാനാവില്ലെന്നു പരാതിപ്പെടുന്നവര്‍ക്ക് ഒരു മറുപടിയാണ് ഇത്രയും ദൂരം അതിവേഗം നടന്ന ഈ ഒഡീഷക്കാരി. പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അനേകം പേരാണു പ്രതികരിച്ചിരിച്ചത്. സാരി ധരിച്ചു വേഗത്തില്‍ നടന്നാല്‍ വീഴുമെന്ന് അപകട മുന്നറിയിപ്പു നല്‍കുന്നവരുമുണ്ട്.
സാരിയില്‍ മാരത്തണ്‍
