ചിന്നക്കനാലിൽ ഭീതി വിതച്ച അരിക്കൊമ്പനെ മയക്കു വെടിവച്ചു. സിമൻറു പാലത്തിൽ വച്ച് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കു വെടി വെച്ചത്. വെടിയേറ്റ കാട്ടാന മയങ്ങി തുടങ്ങിയെന്നാണ് റിപ്പോർട്ട്.വഴി തെളിക്കാൻ ജെസിബി എത്തിച്ചു.അനിമൽ ആംബുലൻസ് അരിക്കൊമ്പന് അടുത്തേക്ക് നീങ്ങി.ആനയെ മാറ്റുന്നത് പെരിയാർ ടൈഗർ റിസർവിലേക്കാണെന്നാണു സൂചന. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അരിക്കൊമ്പനെ മയക്കു വെടിവച്ചു
