മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ, 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡി മെയ് 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാം. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡിയില് എഐ പിന്തുണയുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 8 മെഗാപിക്സല്‍ പ്രധാന സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഫ്ലാഷിനൊപ്പം സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 5 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡിയില് 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 39 മണിക്കൂര്‍ വരെ കോളിങ് സമയവും 50 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 30 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയവും ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവ
ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്ഡി
