മന് കി ബാത്തിന്റെ നൂറാം എപ്പിസോഡ് പൂർത്തീകരിക്കുന്നതിനെ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സ് അഭിനന്ദിച്ചു. സാമൂഹ്യ ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ മൻകിബാത്ത് ഉൽപ്രേരകമായി മാറിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നാളെ രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി മൻകിബാത്ത് @ 100 പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രധാനമന്ത്രിക്ക് ആശംസയുമായി ബില്‍ ഗേറ്റ്സ്
