ഒരു മണിക്കാണ് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നൽ കിട്ടിയതെന്നും കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും സി സി എഫ് ആർ അരുൺ. അഞ്ചു മയക്കു വെടി വെച്ചെന്ന് പറയാനാകില്ലെന്നും മയക്കത്തിൽ നിലനിർത്താൻ വേണ്ട ടോപ്പപ്പ് നൽകുകയാണ് ചെയ്തതെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
അതോടൊപ്പം അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആന ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
