രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജ്ജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്രനമോദി.നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത് മുൻപോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.
മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണെന്ന് നരേന്ദ്ര മോദി
