തൊഴിൽ മഹത്വം ഉയർത്തിപ്പിടിക്കാൻ ഇന്ന് ലോക തൊഴിലാളി ദിനം. ജില്ലയിൽ ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നു മെയ് ദിന റാലി സംഘടിപ്പിക്കും.എട്ട് മണിക്കൂര്‍ പ്രവൃത്തി സമയമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചതിന്റെ സ്മരണയ്ക്കാണ് മെയ് ദിനം ആചരിക്കുന്നത്.ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വിപി സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷമാണ് മേയ് ഒന്ന് ഇന്ത്യയില്‍ പൊതു അവധിയായി ആചരിക്കുന്നത്.
ഇന്ന് ലോക തൊഴിലാളി ദിനം
