യുക്രൈന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നായ ഡിഫൻസ് യു വിലാണ് കഴിഞ്ഞ ദിവസം കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രം പിൻവലിച്ചത്. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചത്.
കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ
