സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണ്. നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിപ്പിക്കുന്ന തീരുമാനമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നുള്ള സൈദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയത്.
സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ
