മതം മാറിയവരുടെ എണ്ണം യുട്യൂബ് വിവരണത്തിൽ മുപ്പത്തിരണ്ടായിരത്തിൽ നിന്നും മൂന്നാക്കി തിരുത്തി കേരളാ സ്റേറാറി സിനിമയുടെ അണിയറ പ്രവർത്തകർ. അതോടൊപ്പം കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു.
യുട്യൂബ് വിവരണത്തിൽ മുപ്പത്തിരണ്ടായിരത്തിൽ നിന്നും മൂന്നാക്കി തിരുത്തി കേരളാ സ്റേറാറി സിനിമയുടെ അണിയറ പ്രവർത്തകർ
