Posted inഓട്ടോമോട്ടീവ്

ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനിച്ച് നടന്‍ ശേഖര്‍ സുമന്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നല്‍കി നടന്‍ ശേഖര്‍ സുമന്‍. ഓണ്‍റോഡ് വില ഏകദേശം 2.4 കോടി രൂപയാണ് ഇതിന്. ‘ആഡംബര സമ്മാന’ത്തെക്കുറിച്ച് ശേഖറിന്റെ മകന്‍ ആദിത്യന്‍ സുമനാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഓക്‌സൈഡ് ക്രേ മെറ്റാലിക് നിറമാണ് കാറിന്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികത്തിന്റെ ആശംസ നേരുന്നതിനൊപ്പം അമ്മയ്ക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് കുറിപ്പും പങ്കുവച്ചിട്ടുണ്ട് ആദിത്യന്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവിക്ക് […]

Posted inപുസ്തകങ്ങൾ

കാമധേനു

കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രന്ഥകര്‍ത്താവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന കൃതിയുടെ ഗണത്തില്‍പെടുത്താവുന്ന രചനയാണ് കെ.ജി. രഘുനാഥിന്റെ കാമധേനു എന്ന നോവല്‍. ‘കാമധേനു’. കെ.ജി. രഘുനാഥ്. ലിറ്റില്‍ ഗ്രീന്‍. […]

Posted inആരോഗ്യം

ഉച്ചമയക്കം അമിതമായാല്‍ അമിതവണ്ണത്തിന് സാധ്യത

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ചെറിയൊരു മയക്കം പലരെയും സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ വയ്യാത്ത ഒരു ശീലമാണ്. എന്നാല്‍ ഈ ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ചയാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഫലം ഒബീസിറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ശരാശരി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിടി ഉഷയുടെ വാഹനം തടഞ്ഞു

സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സന്ദ‍‍ർശിക്കാൻ സമര പന്തലിൽ എത്തി പി ടി ഉഷ. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. അതിനിടെ,സമരം ചെയ്യുന്നവരിലൊരാളായ വിമുക്ത ഭടൻ പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം തടഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഞ്ചായത്ത് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഹൈക്കോടതി

ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നൽകി.റേഡിയോ കോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനിറ്റ്സ് കിട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. ഈ ഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് കോടതി വിമർശിച്ചു. മൃഗങ്ങളേക്കാൾ അപകടകാരി മനുഷ്യരെന്നും പ്രസിഡന്റിനെതിരായ വിമർശനത്തിൽ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  എഐ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി നേരത്തെയും കരാര്‍ ഏറ്റെടുത്തു പങ്കാളിയായിരുന്നതിന്റെ രേഖകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണ്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സഹായിക്കാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരണവുമായി കള്ളക്കടത്തു സംഘം. തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. കള്ളക്കടത്തിന്റെ മുപ്പതോളം വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ നാളുകള്‍ക്കകം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വിഡി സതീശൻ

എഐ ക്യാമറ സ്ഥാപിക്കുന്നതിൽ നടന്നത് സർവത്ര ​ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ​ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെൽട്രോണിന്റെ ഒത്താശയുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ അഴിമതി മുൻനിർത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്വേഷണം അട്ടിമറിക്കാൻ കായികമന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപണം

ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രി അനുരാഗ് താക്കൂർ ശ്രമിക്കുന്നുവെന്ന് ഗുസ്തി താരങ്ങൾ.ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. അതോടൊപ്പം ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി

വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.