ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നൽകി.റേഡിയോ കോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനിറ്റ്സ് കിട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. ഈ ഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് കോടതി വിമർശിച്ചു. മൃഗങ്ങളേക്കാൾ അപകടകാരി മനുഷ്യരെന്നും പ്രസിഡന്റിനെതിരായ വിമർശനത്തിൽ കോടതി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഹൈക്കോടതി
