ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത്
റേഷൻ വിതരണം താളം തെറ്റിയ സംഭവത്തിൽ പരസ്പരം പഴിചാരി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
