Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജന്തർമന്തറിൽ തുടരുമെന്ന് താരങ്ങൾ

ഇന്നലെ ഉണ്ടായ സംഘർഷത്തിൽ പോലീസ് പ്രകോപനപരമായി പെരുമാറിയെന്നും, വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറിയെന്നും താരങ്ങൾ വ്യക്തമാക്കി.സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി. ദില്ലിവനിതാ കമ്മീഷൻ അദ്ധ്യക്ഷ താരങ്ങളുടെ മൊഴിയെടുക്കുന്നു. ആംആദ്മി പാർട്ടി നേതാക്കൾ ഇന്നലെ രാത്രിയോടെ താരങ്ങൾക്ക് കിടക്കകൾ വിതരണം ചെയ്യാനെത്തിയത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ഗുസ്തി താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ

രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കാതെ വന്നതോടെ പൗരസ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചതായി സംഘാടകര്‍ പ്രഖ്യാപിച്ചു. നിക്ഷേപകസംഗമത്തിന് മാത്രമായി മുഖ്യമന്ത്രി യാത്രാ അനുമതി തേടിയെങ്കിലും അതും വിജയിച്ചില്ല.കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് മുതൽ മഴ കുറയുമെന്നും വേനൽ ചൂട് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 4

◾യുഎഇ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും കേന്ദ്ര സര്‍ക്കാരിന്റെ യാത്രാവിലക്ക്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഉപേക്ഷിച്ചു. അബുദാബി നിക്ഷേപക സംഗമത്തിനു കേരളം ഒന്നര കോടിയിലധികം രൂപ മുടക്കി സ്പോണ്‍സര്‍മാരായിരിക്കേയാണ് വിലക്ക്. ഗോള്‍ഡന്‍ സ്പോണ്‍സറായ കേരളത്തിന് ഒരു മണിക്കൂര്‍ നിക്ഷേപക സംഗമം നടത്താനുള്ള അനുമതിയുണ്ട്. ഈ മാസം എട്ടിന് ആരംഭിക്കുന്ന സംഗമത്തിന്റെ പ്രാസംഗികരുടെ പട്ടികയില്‍ മന്ത്രി മുഹമ്മദ് റിയാസും ഇടം പിടിച്ചിരുന്നു. ◾ബ്രഹ്‌മപുരത്ത് 90 കോടി രൂപ മുടക്കി സിഎന്‍ജി […]

Posted inബിസിനസ്സ്

ഏപ്രിലില്‍ പുത്തന്‍ റെക്കോഡിട്ട് യു.പി.ഐ

യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളും മൂല്യവും ഏപ്രിലില്‍ കുറിച്ചത് പുത്തന്‍ റെക്കോഡ്. ഇടപാടുകളുടെ മൂല്യം 2022 ഏപ്രിലിനേക്കാള്‍ 43 ശതമാനം വര്‍ദ്ധിച്ച് 14.07 ലക്ഷം കോടി രൂപയിലെത്തിയെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഇടപാടുകളുടെ എണ്ണം 59 ശതമാനം ഉയര്‍ന്ന് 890 കോടിയായി. മാര്‍ച്ചില്‍ ഇടപാടുകളുടെ മൂല്യം 14.05 ലക്ഷം കോടി രൂപയും എണ്ണം 870 കോടിയും ആയിരുന്നു. മൊത്തം 12.35 ലക്ഷം കോടി രൂപയുടെ 750 കോടി ഇടപാടുകളാണ് […]

Posted inവിനോദം

‘കൊറോണ ജവാന്‍’ ചിത്രത്തിലെ പുതിയ ഗാനം ‘തലകിറുക്ക്’

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ജവാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘തലകിറുക്ക്’ എന്നു തുടങ്ങുന്ന പാട്ടിന് അജീഷ് ദാസന്‍ ആണ് വരികള്‍ കുറിച്ചത്. ആന്റണി ദാസന്‍ ഗാനം ആലപിച്ചു. റിജോ ജോസഫ് ആണ് പാട്ടിന് ഈണമൊരുക്കിയത്. പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ജവാന്‍’. ജെയിംസ് &മാു; ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. […]

Posted inവിനോദം

‘ഫാമിലി’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ 32-ാമത് ഇന്‍സ്ബ്രൂക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15-ാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉള്‍പ്പെടുത്തിയിരുന്നു. 2023 ജൂണ്‍ 7, 9 തീയതികളില്‍ ആണ് ചിത്രം ഇന്‍സ്ബ്രൂക്കിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെയ് 7ന് പതിനഞ്ചാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളുമാണ് […]

Posted inഓട്ടോമോട്ടീവ്

ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വിറ്റത് ടാറ്റ മോട്ടോഴ്സ്!

ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്‍പനയില്‍ ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ വൈദ്യുത കാര്‍ വില്‍പനയില്‍ മുന്നിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും […]

Posted inപുസ്തകങ്ങൾ

നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം

മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. പണ്ഡിതര്‍ അംഗീകരിച്ച അക്ഷരമാലയിലെ എല്ലാ വ്യഞ്ജനങ്ങളേയും എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങളെടുത്തുകാട്ടി വിശദീകരിച്ച്, സന്ദര്‍ഭത്തിനു യോജിച്ച കഥകളുള്‍പ്പെടുത്തി പ്രബലപ്പെടുത്തിയ പുസ്തകം. ഓരോ നാട്ടുവഴക്കപദങ്ങളും സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്നത്ര ലളിതമായി ഈ വിജ്ഞാനകോശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലം മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷാപദങ്ങളും ശൈലികളും പ്രയോഗങ്ങളുമൊക്കെ കൂടാതെ നാടകച്ചൊല്ലുകളും ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ലാളിത്യമുള്ള രചന ഈ കൃതിയുടെ പ്രത്യേകതയാണ്. ‘നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം’. ഡോ. ഷൊര്‍ണൂര്‍ […]

Posted inആരോഗ്യം

ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നുണ്ടോ?

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഓക്‌സിജന്‍ അടങ്ങിയ ശുദ്ധരക്തം പമ്പ് ചെയ്യുന്ന അവയവമാണ് ഹൃദയം. ഇതിനു വേണ്ടി ഹൃദയം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിടിച്ച് കൊണ്ടേയിരിക്കും. സാധാരണ ഒരു മുതിര്‍ന്നയാളിന്റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 എന്ന തോതിലായിരിക്കും. ശാരീരികമായി എന്തെങ്കിലും അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴോ, ഭയക്കുമ്പോഴോ ഒക്കെ ഹൃദയമിടിപ്പ് വേഗത്തിലായെന്നു വരാം. അതേ പോലെ ശരീരം വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഹൃദയതാളം അല്‍പം മന്ദഗതിയിലാകാം. എന്നാല്‍ ഇടയ്ക്കിടെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് ഒരു […]